പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം സൗരോജ്ജവൽകരിച്ചു..

മാത്തറ
17 ഫെബ്രുവരി 2024
കോഴിക്കോട് ബ്ബോക്ക് പഞ്ചായത്ത് ഓഫീസിൽ സൗരോർജ്ജ പ്ലാൻ്റ് സ്ഥാപിച്ചു.  2023-24 വാർഷിക പദ്ധതിയിൽ 5 ലക്ഷം വകയിരുത്തിയാണ് പ്ലാൻ്റ് സ്ഥാപിച്ചത്.5 കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാൻറ് സർക്കാർ ഏജൻസിയായ അനർട്ട് ആണ് സജ്ജീകരിച്ചത്. 
കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച സോളാർ പാനലുകൾക്ക് സമീപം ശുചീകരണ ആവശ്യത്തിനായി എത്തുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിയോടെ ഒളവണ്ണ മാത്തറയിലുള്ള ബ്ലോക്ക് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്ലാൻ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ബ്ലോക്കിന് കിഴിലുള്ള സ്ഥാപനങ്ങളെയെല്ലാം സൗരോർജ്ജ വത്കരിക്കാനുള്ള ശ്രമം നടത്തി വരുന്നതായും അവർ വ്യക്തമാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ രവി പറശേരി, സജിതാ പുക്കാൻ, സുജിത്ത് കാഞ്ഞോളി തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now