പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കാളിയൻ കുന്നിലേക്ക് ഇനി യാത്ര പോകാം..

കാളിയൻ കുന്നിലേക്ക് ഇനി യാത്ര പോകാം..
മണക്കടവ്
20 ഫെബ്രുവരി 2024

ഒളവണ്ണ പഞ്ചായത്തിലെ കാളിയൻകുന്ന് മണക്കടവ് റോഡിൻ്റെ പ്രവൃത്തി ഉത്ഘാടനം എം എൽ എ പി ടി എ റഹീം നിർവ്വഹിച്ചു. തീരദേശ റോഡ് വികസന പദ്ധതിയിൽ പെടുത്തി 40.3 ലക്ഷം രൂപ ചിലവിലാണ് പ്രവൃത്തി നടത്തുക.
പെരുമണ്ണ, പുത്തൂർമഠം, പൂവത്താളി, മണക്കടവ് ഭാഗങ്ങളിൽ നിന്നെല്ലാം കാളിയൻകുന്നിലേക്ക് എത്തുക ഏറെ ദുഷ്കരമായ സാഹചര്യത്തിൽ നാട്ടുകാർ സംഘടിച്ച് ആണ് ഇടവഴികളെല്ലാം റോഡാക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കിയത്. 
ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം ഷാജി പനങ്ങാവിൽ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ ജയപ്രശാന്ത്, കോഴിക്കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചർ, ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺ പുറ, രവി പറശ്ശേരി, സുജിത്ത് കാഞ്ഞോളി തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now