പന്തീരാങ്കാവ്:
09 ഫെബ്രുവരി 2024
ദേശീയ പാതയിൽ പന്തീരങ്കാവിന് സമീപം അത്താണിയിൽ അടിപ്പാത വേണമെന്ന ആവശ്യമുയർത്തി പ്രദേശവാസികൾ സമരമുഖത്ത്.
മണക്കടവ് പൂളേങ്കര, അത്താണി ഭാഗങ്ങളിലുള്ളവർക്ക് റോഡിൻ്റെ മറുഭാഗത്ത് എത്തുവാൻ അണ്ടർ പാസോ ഫ്ലൈ ഓവറോ നിർമ്മിക്കുന്ന മെന്നാണ് ജനകീയ കമ്മറ്റിയുടെ ആവശ്യം.
സർവ്വീസ് റോഡിൽ ഒരു ഭാഗത്തേക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത് എങ്കിൽ ഈ ഭാഗങ്ങളിലുള്ളവർ ചെറുകരയിൽ നിർമ്മിക്കുന്ന അണ്ടർ പാസ് വഴി മറുഭാഗത്ത് എത്തി വേണം പന്തീരാങ്കാവിലേക്ക് എത്തിച്ചേരുവാൻ. മൂന്ന് കിലോമീറ്റർ അധികദൂരം യാത്ര ചെയ്യേണ്ട സ്ഥിതി ഉണ്ടാക്കമെന്നും ഇതിന് പരിഹാരമുണ്ടാക്കണമെന്നും ജനകീയ സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.കൂടാതെ പ്രദേശത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിനും ശാശ്വത പരിഹാരം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഈ വിഷയങ്ങൾ ഉന്നയിച്ച് അധികൃതർക്ക് അപേക്ഷകൾ നൽകിയിട്ടുണ്ടെന്ന് പറഞ്ഞ സമരസമിതി പ്രതിനിഥികൾ പ്രശ്നത്തിന് പരിഹാരമാകും വരെയും സമരമുഖത്തുണ്ടാകുമെന്നും വ്യക്തമാക്കി.
വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് അത്താണി ജംഗ്ഷനിൽ ജനകീയ സമരസമിതി സംഘടിപ്പിച്ച സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധ സംഗമം കോഴിക്കോട്
ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു. ജനകീയ സമര സമിതി ചെയർമാൻ ചോലയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷനായി. ജനപ്രതിനിധികളായ പി.ധനേഷ് കുമാർ, ജയരാജൻ മാവോളി, ഷാജി പനങ്ങാവിൽ, ഹസീന അസീസ്, ബിന്ദുഗംഗാധരൻ, കെ.നളിനാക്ഷൻ, ടി.മജീദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.