പാറമ്മൽ
19 ഫെബ്രുവരി 2024
റോഡ് നവീകരക്കണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞു നിന്ന അധികൃതരോട് മധുര പ്രതികാരം ചെയ്തു ജനകീയ കൂട്ടായ്മ.
പാറമ്മൽ അയൽപക്ക കൂട്ടായ്മയാണ് തെക്കേ കാരാട്ട് റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്.പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ കോട്ടയത്താഴം - പാറമ്മൽ വൈറ്റ് സ്കൂളിന് മുൻവശം തെക്കേ കാരാട്ട് റോഡാണ് ഗുണമേക്താക്കൾ കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. റോഡ് ഉപഭോക്താക്കളായ പ്രദേശത്തെ പതിമൂന്നോളം കുടുംബാംഗങ്ങൾ സ്വന്തം നിലയിൽ പണം ചെലവഴിച്ചാണ് 60 മീറ്ററോളം വരുന്ന ഭാഗം നവീകരിച്ചത്.
നിരവധിതവണ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ തന്നെ റോഡ് നവീകരിച്ചതെന്ന് കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.
കാൽനടയാത്ര പോലും ദുഷ്കരമായിരുന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ അൽപ്പക്ക കൂട്ടായ്മ രൂപീകരിച്ച് രംഗത്തിറങ്ങുകയായിരുന്നു.
60 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള റോഡ് 4 ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ156000/- രൂപ മാത്രമാണ് ചെലവായത് എന്ന് റോഡ് പ്രവർത്തിക്ക് നേതൃത്വം നൽകിയവർ പറഞ്ഞു. അയൽപക്ക കൂട്ടായ്മ ചെയർമാൻ ജയരാജ്, കൺവീനർ ഹരീഷ് കുമാർ, ട്രഷറർ പ്രജൂൺ, പ്രബീഷ്,മോഹനൻ, റഫീഖ്, അബ്ദുൽ ഹസൻ, അഷറഫ്, ആഷിക്,മുഹമ്മദ് മാഷ്, ജ്യോതിഷ് കുമാർ( വക്കീൽ),ഷിനി,ജെസ്സി, ഷിംന, രബിന, സബിത, ദേവി എന്നിവരാണ് റോഡ് നവീകരണത്തിന് നേതൃത്വം നൽകിയത്. ഫെബ്രുവരി 18 ന് ഞായറാഴ്ച്ച രാവിലെ അയൽപക്ക കൂട്ടായ്മ അംഗങ്ങൾ ആഘോഷമാക്കി റോഡ് ഉദ്ഘാടനവും നിർവ്വഹിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ