പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വിശ്വകർമ്മ മീറ്റ് സംഘടിപ്പിച്ചു.

വിശ്വകർമ്മ മീറ്റ് സംഘടിപ്പിച്ചു.
പാലാഴി 
18 ഫെബ്രുവരി 2024

ഒളവണ്ണ മണ്ഡലത്തിൽ വിശ്വകർമ്മ മീറ്റ് സംഘടിപ്പിച്ചു. ബിജെപി- ഒബിസി മോർച്ച ഒളവണ്ണ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പൊതുജനങ്ങൾക്കായി വിശ്വകർമ്മ യോചനയുടെയും സ്വാനിധി പദ്ധതിയുടെയും റെജിസ്ട്രേഷൻ ക്യാമ്പ്  സംഘടിപ്പിച്ചത്.  
പാലാഴിയിലാണ് ക്യാമ്പ് ഒരുക്കിയത്.
സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ ക്യാമ്പിൽ  പങ്കടുത്തു. വിശ്വകർമ്മ മീറ്റ് ഒബിസി മോർച്ച സംസ്ഥാന ട്രഷറർ കെ.കെ.ബബുലു ഉദ്ഘാടനം ചെയ്തു. 
ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് വിബീഷ് പാലാഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. 
ബി ജെ പി പാലാഴി ഏരിയ പ്രസിഡണ്ട് വിവേക് വടക്കയിൽ, ഒബിസി മോർച്ച മണ്ഡലം ജന:സെക്രട്ടി മനീഷ് ഒടുംബ്ര, സെക്രട്ടറി റിനീഷ് പയ്യടിമേത്തൽ മഹിളാ മോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് ജിഷ, ഏരിയ പ്രസിഡണ്ട് ഉഷ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now