പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മലിനജലം; പന്തീരങ്കാവിൽ ഉദ്യോഗസ്ഥരുടെ പരിശോധന..

പന്തീരാങ്കാവ്: 
09 ഫെബ്രുവരി 2024

വ്യാപാര കേന്ദ്രങ്ങളിൽ നിന്നും മലിന ജലം ഒഴുകുന്നത് ഓടകളിലേക്ക് തന്നെ. ഇന്ന് ഒളവണ്ണ ഗാമ പഞ്ചായത്ത്, ഹെൽത്ത് ഉദ്യോഗസ്ഥർ പന്തീരാങ്കാവിൽ നടത്തിയ പരിശോധനയിൽ കാര്യങ്ങൾ അവർ കണ്ടു ബോധ്യപ്പെട്ടിട്ടുണ്ട്. 
കെട്ടിടങ്ങളിൽ നിന്നും ദേശീയ പാതയിലെ ഡ്രൈനജിലേക്ക് സ്ഥാപിച്ച പൈപ്പുകൾ നിരവധി. ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുമ്പോഴും മലിനജലം ഡ്രൈനജിലേക്ക് ഒഴുകിക്കൊണ്ടിരിന്നു. കെട്ടിടങ്ങൾക്ക് പിറകിലെ വലിയ തോതിലുള്ള മാലിന്യകേന്ദങ്ങളും പലയിടങ്ങളിലും മാലിന്യങ്ങൾ അശാസ്ത്രീയമായി കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തി.
ഇനി അധികൃതർ എന്ത് നടപടിയെടുക്കും എന്നാണ് അറിയേണ്ടത്.
 ( ഉദ്യോഗസ്ഥർ പരിശോധനയിൽ )
പന്തീരങ്കാവിൽ ദേശീയ പാതയോരത്ത് ഓടകൾ നിറഞ്ഞ് കവിഞ്ഞു നിൽക്കുന്നത്  നിയമ ലംഘനങ്ങളുടെ സാക്ഷ്യപത്രം. ആവശ്യമായത്ര  അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത കെട്ടിടങ്ങളിലാണ് ഏറെയും സ്ഥാപനങ്ങൾ  പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ഖര ദ്രവ മാലിന്യ തള്ളുന്നത് മഴവെള്ളം ഒഴുകേണ്ട ഓടകളിലേക്കു തന്നെ.
       ( പന്തീരങ്കവിലെ ഡ്രൈനജ്) ഇത്തരത്തിൽ മാലിന്യം ഓടകളിൽ തള്ളുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നില്ല എന്നതിനും ഈ കാഴ്ചകൾ തെളിവാവുകയാണ്.
 
ദേശീയപാതയുടെ പ്രവർത്തി നടത്തുന്നതിനായി നിലവിലുള്ള 
ഡ്രൈനജ് താല്കാലികമായി അടച്ചതോടെയാണ് എത്രമാത്രം മലിനജലം ഇതുവഴി പുഴയിലേക്ക് ഒഴുകിയിരുന്നു എന്ന് വ്യക്തമായത്.
മഴക്കാലമല്ലാത്തതിനാൽ വലിയ രീതിയിൽ വെള്ളം ഒഴുകാനുണ്ടാവില്ല എന്ന പ്രതീക്ഷയിലാണ്  ഡ്രൈനജ് അടച്ചത്. എന്നാൽ മണിക്കൂറുകൾക്കകം ഓവുചാലിൽ മലിനജലം നിറഞ്ഞ് കവിഞ്ഞ് പന്തീരാങ്കാവ് യു.പി.സ്കൂൾ റോഡിലേക്ക് ഒഴുകിയിരുന്നു.

പെരിങ്കൊല്ലൻ തോട്ടിൽ
മാലിന്യ മൊഴുക്കുന്നതിൽ പൊതുജന രോഷം ശക്തമായപ്പോൾ രാഷ്ട്രീയ കക്ഷി പ്രതിനിഥികളെയെല്ലാം ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഒരു . നിരീക്ഷണ കമ്മറ്റിയും രൂപീകരിച്ചിരുന്നു. എന്നാൽ പെരിങ്കൊല്ലൻ തോട്ടിലെ മാലിന്യം തള്ളലിനും ഇന്നും അറുതി ആയിട്ടില്ല.
              (പെരിങ്കൊല്ലൻ തോട്)


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now