പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത..

പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത..
രാമനാട്ടുകര
28 ഫെബ്രുവരി 2024
ദേശീയപാതയിൽ രാമനാട്ടുകരക്ക് സമീപം പാറമ്മൽ ജംഗ്ഷനിൽ അണ്ടർ പ്പാസ് വേണമെന്നാവശ്യപ്പെട്ട് നടന്നു വരുന്ന സമര പരിപാടികളുടെ ഭാഗമായി മാർച്ച് 3ന് ഞായറാഴ്ച 4 മണിക്ക് പ്രതിഷധ റാലി നടത്തുമെന്ന്
 പാറമ്മൽ പുതുക്കോട് അണ്ടർപ്പാസ് ആക്ഷൻ കമ്മറ്റി അറിയിച്ചു. പാറമ്മൽ പുതുക്കോട് ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ അണ്ടർപ്പാസ് അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ മാസങ്ങളായി സമരങ്ങൾ നടത്തിവരികയാണ്. സമീപത്തെ സ്കൂൾ കുട്ടികൾക്കും അടിപ്പാത അനുവദിച്ചാൽ യാത്ര സുഗമമാകും.
ഈ ആവശ്യം മുൻനിർത്തി അധികൃതർക്ക് നിരവധിയായ അപേക്ഷകൾ നൽകിയെങ്കിലും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ പരിപാടികൾ ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now