പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വിദ്യാർത്ഥി മിത്ര; ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പുതിയ പദ്ധതി..

വിദ്യാർത്ഥി മിത്ര; ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പുതിയ പദ്ധതി..
ഒളവണ്ണ
20 ഫെബ്രുവരി 2024
ഒളവണ്ണ സർവ്വീസ് സഹകരണ ബേങ്കിൻ്റെ വിദ്യാർത്ഥി മിത്ര പദ്ധതി 
എം എൽ എ പി ടി എ റഹീം ഉത്ഘാടനം ചെയ്തു. 
ഒളവണ്ണ എ എൽ പി സ്കൂളിൽ ഉച്ചക്ക് 2 മണിയോടെ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥി മിത്ര പദ്ധതിയിൽ ചേർന്ന സ്കൂളിലെ കുട്ടികൾക്ക് പാസ്സ്
ബുക്കുകൾ കൈമാറി. 
കുട്ടികളിൽ സമ്പാദ്ധ്യശീലം വളർത്തുകയും ബാങ്കിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുകയുമാണ് വിദ്യാർത്ഥി മിത്ര പദ്ധതി ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പ്രസിഡൻ്റ് വി വിജയൻ തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.

ചടങ്ങിൽ സഹകരണ വകുപ്പ് യൂണിറ്റ് ഇൻസ്പക്ടർ കെ .ബബിത്ത്, സ്കൂൾ ഹെഡ്മാസ്റ്റർ എം.രഞ്ജിത്ത്, ബാങ്ക് വൈസ് പ്രസിഡൻറ് കെ.തങ്കമണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിനി ഹരിദാസ്, സബീല നടുവിലകത്ത്, സ്കൂൾ മനേജർ വിടി മാമുക്കോയ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now