പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ശ്രീ തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ മെയ് 20ന്...

ശ്രീ തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ മെയ് 20ന്...
പാലാഴി
08 മാർച്ച് 2024

പാലാഴി സൈബർ പാർക്കിന്  സമീപം പൊന്നംകോട് കുന്ന് ശ്രീ തൃക്കൈപ്പറ്റ മഹാ ക്ഷേത്രത്തിൽ സുബ്രഹ്മണ്യ സ്വാമിയുടെ വിഗ്രഹപ്രതിഷ്ഠക്ക് മുന്നോടിയായി ബ്രോഷർ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം കെ രാഘവൻ എം പി ബ്രോഷർ  ആചാര്യ എ .കെ .ബി .നായർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു .
ചടങ്ങിൽ മെയ് 11 മുതൽ പതിമൂന്നു ദിവസങ്ങളായി നടക്കുന്ന പ്രതിഷ്ഠ - കലാശങ്ങൾക്കുള്ള വിവിധ കൂപ്പണുകളുടെ വിതരണവും ടി .രാമകൃഷ്ണൻ നായർക്ക് ആദ്യ കൂപ്പൺ നൽകിക്കൊണ്ട് എം .പി. ഉദ്‌ഘാടനം ചെയ്തു. 
പ്രാചീന പരമ്പരാഗത വാസ്തു ശൈലിയിൽ പ്രകൃതിദത്തമായ ചേരുവകകൾ ചേർത്ത കുമ്മായ കൂട്ട് ഉപയോഗിച്ചാണ് ക്ഷേത്ര നിർമ്മാണം നടക്കുന്നത്. 71 കോൽ വാരോത്തരം ചുറ്റളവും 25 കോൽ (18 മീറ്റർ) ഉയരവും ഗജ പൃഷ്ട ആകൃതിയുമുള്ള കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലാണ് ഇവിടെ ഒരുങ്ങുന്നതെന്ന്  ഭാരവാഹികൾ പറഞ്ഞു.
ചടങ്ങിൽ അങ്കത്തിൽ അജയകുമാർ, കെ.മുരളീധരൻ, എകെ. പ്രശാന്ത്, അനിൽകുമാർ വയലക്കര തുടങ്ങിയവർ സംസാരിച്ചു.
ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ 8129065222, 9446035888, 9947818822 എന്നീ നമ്പറുകളിൽ ഭക്തർക്ക് വിളിക്കാവുന്നതാണ്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now