പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വള്ളിക്കുന്നിൽ ബസ്സ് അപകടം...

വള്ളിക്കുന്നിൽ ബസ്സ് അപകടം...
പന്തീരാങ്കാവ്
28 മാർച്ച് 2024

പന്തീരങ്കാവ് വള്ളിക്കുന്നിൽ മിനി ബസ്സ് അപകടത്തിൽ പെട്ടു. പന്തീരാങ്കാവ് പുത്തൂർമഠം പാലാഴി വഴി മെഡിക്കൽ കൊളേജിലേക്ക് സർവ്വീസ് നടത്തുന്ന മുംതാസ് ബസ്സാണ് അപകടത്തിൽ പെട്ടത്. 
ആദ്യ ട്രിപ്പിൽ രാവിലെ 6 മണിയോടെ
യാണ് അപകടം ഉണ്ടായത്. വള്ളിക്കുന്ന് സ്റ്റോപ്പിനടത്തു വച്ച്  ടയർ റോഡ് എൻ്റ് പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട ബസ്സ് ഇടതുവശത്തെ ഇലക്ട്രിക് പോസ്റ്റും തകർത്ത് സമീപത്തെ കടക്ക് മുമ്പിൽ വച്ചിരുന്ന ഇരുമ്പ് കമ്പി കൂട്ടത്തിൽ ഇടിച്ചാണ് നിന്നത്. രാവിലെ ആയതിനാൽ ബസ്സിൽ ഡ്രൈവറും കണ്ടക്ടറും അടക്കം നാല് പേർ മാത്രമാണ് ഉണ്ടായിരുന്നത്. കണ്ടക്ടർ വാഹനത്തിന് പുറത്തേക്ക് തെറിച്ച് വീണെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now