പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണയിൽ 5000 കുട്ടികൾ പൾസ് പോളിയോ വാക്സിനേഷൻ എടുക്കും..

ഒളവണ്ണയിൽ 5000 കുട്ടികൾ പൾസ് പോളിയോ വാക്സിനേഷൻ എടുക്കും..
ഒളവണ്ണ
O2 മാർച്ച് 2024
മാർച്ച് 3ന് രാജ്യത്താകെ നടക്കാനിരിക്കുന്ന പൾസ് പോളിയോ വാക്സിനേഷന് മുന്നോടിയായി സന്ദേശറാലി സംഘടിപ്പിച്ചു.
ഒളവണ്ണ ഗ്രാമ പഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും സഹകരിച്ച്  അരോഗ്യ പ്രവർത്തകരും  ജനപ്രതിനിധികളും റെഡ്ക്രസൻ്റ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളും  ചേർന്നാണ് പൾസ് പോളിയോ സന്ദേശറാലി നടത്തിയത്. 
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരുതി സന്ദേശറാലി ഉത്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പക്ടർ ഷൈനി പനോട്ട്, ജെഎച്ച് ഐ എ ബാബുരാജ്, പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഒളവണ്ണ പഞ്ചായത്താൽ 4861 ഓളം കുട്ടികൾ നാളെ പ്രതിരോധ തുള്ളിമരുന്ന് എടുക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. അതിഥി തൊഴിലാളി കുടുംബങ്ങളിലെ 30 കുട്ടികളും ഈ കണക്കിൽ പെടും. 
പഞ്ചായത്തിൽ സ്കൂളുകളും അങ്കണവാടികളുമടക്കം
53 കേന്ദ്രങ്ങളാണ് പോളിയോ ഇമ്മ്യൂണൈസേഷനായി ഒരുക്കിയിട്ടുള്ളത്.
പോളിയോ മുക്ത ഭാരതമായി തുടരുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 3ന് രാജ്യത്താകെ 5 വയസിനു താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്നത്. രാവിടെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പൾസ് പോളിയോ കാമ്പയിൻ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now