പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വയനാട്ടിലെ ടൂറിസത്തെ തകർക്കരുത്..

വയനാട്ടിലെ ടൂറിസത്തെ തകർക്കരുത്..
വയനാട്
01 മാർച്ച് 2024

വയനാടിൻ്റെ ടൂറിസം മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കണം എന്നും ആവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച്. വയനാട് ടൂറിസം അസോസിയേഷനും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായാണ് വയനാട് കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തിയത്.
കൊടിയ വേനലും വന്യമൃഗ ആക്രമണങ്ങളും  നിലവിൽ വയനാടിൻ്റെ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വളരെ ഏറെ പ്രതിസന്ധിയിലൂടെയാണ് ടൂറിസം മേഘല കടന്നുപോകുന്നത് എന്ന്  പറഞ്ഞ നേതാക്കൻ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്ന് കൊടുക്കുള്ള നടപടികൾ ഉടൻ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. KHRA സംസ്ഥാന ട്രഷറർ മുഹമ്മദ് ശരീഫ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സൈതലവി കെ പി അധ്യക്ഷത വഹിച്ചു, ടി കെ ഉമ്മർ, സൈഫുള്ള വൈത്തിരി,അൻസാരി കോട്ടയം,അസ്ലം ബാവ,കോഴിക്കോട് എന്നിവർ സംസാരിച്ചു. അനീഷ് പി നായർ സ്വാഗതവും അൻവർ മേപ്പടി നന്ദി യും പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now