പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഡി വൈ എസ് പിയുടെ വാഹനം കത്തിനശിച്ചു.

ഡി വൈ എസ് പിയുടെ വാഹനം കത്തിനശിച്ചു.

വടകര

09 മാർച്ച് 2024

വടകര ഡി.വൈ.എസ്.പിയുടെ ഔദ്യോഗിക പൊലീസ് വാഹനം തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എസ്.പി വിനോദ് കുമാറിൻറെ കെ.എൽ 01 സി.എച്ച് 3987 നമ്പർ ടാറ്റാ സുമോ വാഹനമാണ് അഗ്നിക്കിരയായത്.

ഇന്ന് പുലർച്ച രണ്ടോടെയാണ് സംഭവം. ഓഫീസിൻറെ മുൻ വശത്ത് നിർത്തിയിട്ടതായിരുന്നു ഔദ്യോഗിക വാഹനം. വടകര താഴെ അങ്ങാടിയിൽ മുസ്‌ലിം ലീഗ് നേതാവ് ഫൈസലിന്റെ ചാക്ക് കടയ്ക്ക് നേരെയും തീവെപ്പ് ഉണ്ടായി. കടയിലെ ചാക്കുകൾ ഭാഗികമായി കത്തി നശിച്ചു.

സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിൽ കഴിഞ്ഞ മാസമാണ് കോടതി വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി വിട്ടയച്ചിരുന്നു. വീണ്ടും ഉണ്ടായ തീവെപ്പ് സംഭവം പ്രദേശത്ത് ഭീതി പടർത്തിയിട്ടുണ്ട്. അടുത്തിടെ വിധി പറഞ്ഞ ടി.പി.ചന്ദ്രശേഖരൻ കേസുമായി ഈ സംഭവത്തിന് ബന്ധമുണ്ടാകാം എന്ന വിധത്തിലുള്ള ചർച്ചകളും സജീവമാണ്. ഉന്നത പോലീസ് അധികാരികളും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് എത്തിയിരുന്നു.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now