പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഇതാണ് ജീവൻ രക്ഷാപ്രവർത്തനം; യുവതികൾക്ക് അഭിനന്ദന പ്രവാഹം..

ഇതാണ് ജീവൻ രക്ഷാപ്രവർത്തനം; യുവതികൾക്ക് അഭിനന്ദന പ്രവാഹം..
കോവൂർ
13 മാർച്ച് 2024
ടൂവീലർ അപകടത്തിൽ പരിക്കുപറ്റിയ ഇരിങ്ങല്ലൂർ മാത്തറ സ്വദേശികളായ വനിതകൾക്ക് രക്ഷകരായി യുവതികൾ.
റോഡപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ബന്ധുക്കൾ എത്തുംവരെ അവർക്ക് കൂട്ടിരിരിക്കുകയും ചെയ്ത് നാടിന് അഭിമാനമായിരിക്കുകയാണ് കോവൂർ പൊറ്റക്കാട്ട് മീത്തൽ അനീഷിൻ്റെ ഭാര്യ പി കെ പ്രനീഷയും ബാബുവിൻ്റെ മകൾ നീതുവും. 
ഇരുവരുടെയും സമയോജിതമായ പ്രവർത്തിയാണ് അപകടത്തിൽ പെട്ട് സാരമായി പരിക്കേറ്റ ഒളവണ്ണ മാത്തറ സ്വദേശികളായ യുവതികൾക്ക് തുണയായത്.
                (നീതുവും പ്രനീഷയും)
ചൊവ്വാഴ്ച രാവിലെ ജിമ്മിൽ പോയി 12 മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രനീഷയും നീതുവും കോവൂർ എംഎൽഎ റോഡിൽ കരിങ്കല്ലിക്കൽ അമ്പലത്തിന് സമീപം ഒരാൾക്കൂട്ടം കണ്ടാണ് കാര്യം അന്വേഷിച്ച് ചെന്നത്. ഒരു ചക്രവാഹനം പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു യുവതി കർക്കും സാരമായ പരിക്ക്. ഓടിയെത്തിയ നാട്ടുകാരും മറ്റു യാത്രക്കാരും അതുവഴി വന്ന ഓട്ടോയിലേക്ക് രണ്ടു പേരെയും കയറ്റി.  രക്തം ഒഴുകുന്ന അവസ്ഥ. എന്നാൽ അവർക്കൊപ്പം ആശുപത്രി വരെ പോകാൻ ആരെങ്കിലും വേണം. യാത്രയിൽ അവരെങ്ങാനും പുറത്തേക്ക് വീണാലോ എന്ന ഭയം ഓട്ടോ ഡ്രൈവർക്ക്. പ്രനീഷ ഉടൻ തന്നെ അവർക്കൊപ്പം ഓട്ടോയിൽ കയറി നേരെ മെഡിക്കൽ കോളജിലേക്ക്.
കൂടെയുണ്ടായിരുന്ന നീതുവും മെഡിക്കൽ കോളജിലേക്ക് എത്തി. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ മണിക്കൂറുകൾ ഒപ്പം നിന്നശേഷം  പരിക്കേറ്റവരുടെ ബന്ധുക്കളെത്തിയ ശേഷമാണ്  ഇരുവരും മടങ്ങിയത്.
"ഇതാണ് ജീവൻ രക്ഷാപ്രവർത്തനം" 

ഇരുവർക്കും അഭിനന്ദനങ്ങൾ.




നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now