പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പട്ടാഭിരാമൻ തൃക്കൈപ്പറ്റ മാഹാക്ഷേത്രത്തിൽ ..

പട്ടാഭിരാമൻ തൃക്കൈപ്പറ്റ മാഹാക്ഷേത്രത്തിൽ ..


കോഴിക്കോട്
19 മാർച്ച് 2024

കോഴിക്കോട് പാലാഴി
സൈബർ പാർക്കിന് സമീപം പൊന്നങ്കോട്കുന്ന് ശ്രീ തൃക്കയ്പറ്റ മഹാക്ഷേത്രത്തിലെ സുബ്രഹ്മണ്യ സ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ മെയ് 20ന് നടക്കും. അതിന് മുന്നോടിയായി വിവിധ പരിപാടികൾ ക്ഷേത്രത്തിൽ നടന്നുവരികയാണ്. 
ഇന്ന് രാവിലെ 8 മണിയോടെ കല്യാൺ സിൽക്സ്  മാനേജിംഗ് ഡയറക്ടർ  ടി.എസ് പട്ടാഭിരാമൻ  ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്ര ഭാരവാഹികൾ ഷാളണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. തുടർന്ന് പ്രതിഷ്ഠ - കലശം ഇംഗ്ലീഷ് ബ്രോഷർ അദ്ദേഹം പ്രകാശനം ചെയ്തു. 
ക്ഷേത്ര നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്‌.  പ്രതിഷ്ഠക്കായുള്ള  വിഗ്രഹവും ക്ഷേത്രത്തിൽ എത്തി. ചുമർചിത്ര രചനയും തുടങ്ങിക്കഴിഞ്ഞു. 
നിർമ്മാണം പൂർത്തിയായ ബൈപ്പാസിൽ നിന്നാരംഭിക്കുന്ന ക്ഷേത്രം റോഡ് ഉത്ഘാടനത്തിന് ഒരുങ്ങുകയാണ്.

ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ  എ.കെ പ്രശാന്ത്,  അങ്കത്തിൽ അജയകുമാർ, അനിൽ കുമാർ വയലക്കര തുടങ്ങിയവർ സംസാരിച്ചു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now