പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ശീതളപാനീയ വിൽപ്പന കേന്ദ്രങ്ങളിൽ രാത്രിയിൽ പരിശോധന..

ശീതളപാനീയ വിൽപ്പന കേന്ദ്രങ്ങളിൽ രാത്രിയിൽ പരിശോധന..
പന്തീരാങ്കാവ്
24 മാർച്ച് 2024

ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വിഭാഗം  ശീതളപാനീയ വില്പന ശാലകളിൽ രാത്രി കാല പരിശോധന നടത്തി.
പാലാഴി, ഇരിങ്ങല്ലൂർ, മാത്തറ, കുന്നത്തുപാലം, വന്ദനസ്റ്റോപ്പ്‌ എന്നിവിടങ്ങളിൽ നടത്തിയ പരിശോധന യിൽ ഐസ് ഒരതി, ഉപ്പിലിട്ടത്, സോഡകൾ എന്നിവ ശ്രദ്ധയിൽ പെടുകയും അവയെല്ലാം ഒഴിവാക്കിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത്‌ പരിധിയിൽ ഇത്തരം സാധനങ്ങളുടെ വില്പന നിരോധിച്ചതാണെന്നും  ഇവയുടെ വിൽപ്പന ആവർത്തിക്കരുതെന്നു കച്ചവടക്കാർക്ക് മുന്നറിയിപ്പു നൽകിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയിലാണ് പരിശോധന സംഘടിപ്പിച്ചത്.
പരിശോധനയിൽ കുടുംബരോഗ്യ കേന്ദ്ര ത്തിലെ ഹെൽത്ത്‌ സൂപ്പർ വൈസർ അനിൽകുമാർ എം. പി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷൈനി പനോട്ട്,
ജെ. എച്ച്. ഐ മാരായ ജയപ്രകാശൻ, മുരളി എന്നിവർ പങ്കെടുത്തു. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now