പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഇനി ആൺകുട്ടികൾക്കും കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ സൗകര്യമൊരുങ്ങും..

ഇനി ആൺകുട്ടികൾക്കും കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ സൗകര്യമൊരുങ്ങും..

തുശ്ശൂർ

27 മാർച്ച് 2024

മോഹിനിയാട്ട പഠനത്തില്‍ സമൂല മാറ്റത്തിനൊരുങ്ങി കേരള കലാമണ്ഡലം. മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും അവസരമൊരുക്കാനാണ് ആലോചന. കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളുടെയും വിവിധ മേഖലകളില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന്റെയും കൂടി പശ്ചാത്തലത്തിലാണ് മോഹിനിയാട്ടത്തിന് ആണ്‍കുട്ടികളുടെ പ്രവേശനം എന്ന തീരുമാനത്തിലേക്ക് ഭരണ സമിതി എത്തുന്നത്.

ആണ്‍കുട്ടികള്‍ക്ക്  കൂടി പ്രവേശനം കൊടുക്കുന്ന രീതിയില്‍ സംവിധാനം വിപുലീകരിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയില്‍ വെക്കുമെന്നും കലാമണ്ഡലം വൈസ്ചാന്‍സലര്‍ ബി അനന്ത കൃഷ്ണൻ വ്യക്തമാക്കി.

കലാമണ്ഡലത്തിന് അധിക ബാധ്യത ഇല്ലാതെ പുതിയ സംവിധാനം കൊണ്ടുവരാനാണ് ആലോചന. എട്ടു മുതല്‍ പിജി വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം നിലവില്‍ കലാമണ്ഡലത്തിലുണ്ട്. തീരുമാനം നടപ്പാക്കും മുമ്പ് നിരവധി കടമ്പകള്‍ കടക്കാനുണ്ട് കലാമണ്ഡലത്തിന്. കരിക്കുലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്ന് കലാമണ്ഡലം അധികൃതര്‍ അറിയിച്ചു.

 

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now