പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അടിപ്പാത അനുവദിക്കണം; പാറമ്മലിൽ പ്രതിഷേധ മഹാറാലി..

അടിപ്പാത അനുവദിക്കണം; പാറമ്മലിൽ പ്രതിഷേധ മഹാറാലി..
രാമനാട്ടുകര
03 മാർച്ച് 2024

ദേശീയപാതയിൽ രാമനാട്ടുകരക്ക് സമീപം പാറമ്മൽ ജംങ്ങ്ഷനിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്  പാറമ്മൽ - പുതുക്കോട് അണ്ടർ പാസ് ആക്ഷൻ
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരം ശക്തമാകുന്നു. 
മാർച്ച് 3ന് വൈകുന്നേരം നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പാറമ്മലിൽ പ്രതിഷേധ മഹാറാലി സംഘടിപ്പിച്ചു. എം കരുണാകരൻ നായർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടന റസിഡൻ്റ്സ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകരടക്കമുള്ള നാട്ടുകാർ മഹാറാലിയിൽ അണിനിരന്നു. 
നിരവധി നിവേദനങ്ങൾ നൽകിയിട്ടും പൊതുജനങ്ങളെ അണിനിരത്തി ധാരാളം പ്രക്ഷോഭ പരിപാടികൾ നടത്തിയിട്ടും പാറമ്മൽ ഭാഗത്ത് അടിപ്പാത വേണമെന്ന ജനകീയ ആവശ്യം ദേശീയ പാത അതോറിറ്റി പരിഗണിക്കാത്ത സാഹചര്യത്തിൽ സമരം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.
ഈ സാഹചര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കൂടിയായി പാറമ്മലിൽ സമര സമിതി ഒഫീസ് സജ്ജീകരിച്ചു.

സമരസമിതി ഓഫീസ് വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി വാസുദേവൻ  ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ കെ ജിതേഷ് ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ കൺവീനർ കെ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത്  മെമ്പറായ എ.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now