പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്തീരങ്കാവിലെ ഫിറ്റ്നെസ്സ് സെൻ്ററിന് അനാസ്ഥയുടെ പൂട്ട് ..

പന്തീരങ്കാവിലെ ഫിറ്റ്നെസ്സ് സെൻ്ററിന് അനാസ്ഥയുടെ പൂട്ട് ..
പന്തീരാങ്കാവ്
12 മാർച്ച് 2024
ഉത്ഘാടനം കഴിഞ്ഞ് ഒരു മാസമായിട്ടും ഫിറ്റനസ്സ് സെൻറർ അടഞ്ഞുതന്നെ. രണ്ട് ദിവസമായി സെൻററിൽ വെള്ളം കെട്ടിക്കിടക്കുകയുമാണ്.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഒളവണ്ണ ഗ്രാമപഞ്ചായത്തിൻ്റെ പന്തീരങ്കാവിലുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ ഒരുക്കിയ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിനാണ് ഈ ദുർഗ്ഗതി. 1.17 കോടി രൂപ ചിലവിട്ട സംരംഭം അധികൃതരുടെ അനാസ്ഥയുടെ പുതിയ മാതൃകയാവുകയാണ്.
വിറ്റനസ്സ് സെൻറർ ഒരുക്കിയ
ഷോപ്പിങ് കോംപ്ലക്സിൻ്റെ രണ്ടാം നിലയാകെ പൊടി അടിഞ്ഞുകിടക്കുകയാണ്. പിറകിലെ വരാന്തയും ശുചി മുറിയും നിർമ്മാണ അവശിഷ്ടങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഇപ്പോഴാകട്ടെ സെൻ്ററിനകത്ത് വെള്ളം തളം കെട്ടിക്കിടക്കുകയാണ്. ഈ കെട്ടിടത്തിൽ ലക്ഷങ്ങൾ ചിലവിട്ട് നടത്തിയ നവീകരണങ്ങൾ പൊളിച്ചുമാറ്റിയ ശേഷമാണ് 117 ലക്ഷത്തിൻ്റെ സെൻ്റർ സ്ഥാപിച്ചത്.
ഒളവണ്ണക്കാരെ  ഫിറ്റാക്കാൻ
സംസ്ഥാന കായിക വകുപ്പും ഒളവണ്ണ ഗ്രാമപഞ്ചായത്തും ചേർന്ന് തുടങ്ങിയ ഫിറ്റ്നസ് സെൻ്ററിൻ്റെ ഫിറ്റനസ്സ് തന്നെ ചോദ്യചിഹ്നമാവുകയാണ്. 
ഉത്ഘാടന വാർത്തയറിഞ്ഞ നിരവധി ആളുകൾ എല്ലാ ദിവസങ്ങളിലും ഇവിടെയെത്തി മടങ്ങുകയാണ്. ഓരോ വർഷവും ലക്ഷങ്ങൾ ചിലവിട്ട് നവീകരണം നടത്തുകയും മുന്ന് തവണ ഉത്ഘാടനം നടത്തുകയും ചെയ്തിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്ത ഒളവണ്ണ മാതൃകാ ശുചി മുറിയും ഈ കെട്ടിടത്തിലുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now