പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ശിവരാത്രി നാളിൽ എം കെ രാഘവൻ എം പി തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിൽ..

ശിവരാത്രി നാളിൽ എം കെ രാഘവൻ എം പി തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിൽ..
പാലാഴി
07 മാർച്ച് 2024 

കോഴിക്കോട് സൈബർ പാർക്കിന് സമീപം പൊന്നംകോട് കുന്ന് ശ്രീ തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെ വിഗ്രഹപ്രതിഷ്ഠക്കും  കലശാഭിഷേകത്തിനും മുന്നോടിയായി മാർച്ച്  8 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക്  ക്ഷേത്രാങ്കണത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ പ്രതിഷ്ഠാ - കലശം ബ്രോഷർ പ്രകാശനവും കൂപ്പൺ വിതരണ ഉത്ഘാടനവും എം .കെ രാഘവൻ എം പി നിർവഹിക്കും. 
വളരെ പ്രസിദ്ധമായ കോഴിക്കോട്
പൊന്നം കോട്കുന്ന് ശ്രീ  തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രവർത്തികൾ പൂർത്തിയാകുന്നതോടെ ഗജ പൃഷ്ട രീതിയിലുള്ള കേരളത്തിലെ ഏറ്റവും വലിയ  ശ്രീകോവിലുള്ള സുബ്രഹ്മണ്യക്ഷേത്രമെന്ന ഖ്യാതിയും
പൊന്നംകോട്കുന്ന് ശ്രീ തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിന് സ്വന്തമാകും. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now