Header Ads Widget

Responsive Advertisement
കുന്ദമംഗലം
25 മാർച്ച് 2024

കോഴിക്കോട് കുന്ദമംഗലത്ത്  14.1 കിലോയോളം  കഞ്ചാവുമായി യുവാവ് പിടിയിലായി. താമരശ്ശേരി  തലയാട് തൊട്ടിൽ വീട്ടിൽ മുഹമ്മദിൻ്റെ മകൻ  അർഷാദ് (38) ആണ് അറസ്റ്റിലായത്. എസ് ഐ സനീത് സി യുടെ നേതൃത്വത്തിലുള്ള  കുന്ദമംഗലം പോലീസും നർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും  ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട് സിറ്റി ഡി സി പി അനൂജ് പലിവാൽ ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച്ച പുലർച്ചേ കൊടുവള്ളി ഭാഗത്ത് നിന്ന്  കുന്ദമംഗലം ഭാഗത്തേക്ക് സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ്  സിന്ധു തീയറ്ററിന് സമീപത്ത് വച്ചാണ്  പിടികൂടിയത്. ബാഗിലും സ്കൂട്ടറിൻ്റെ ഡിക്കിയിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇയാൾ താമരശ്ശേരി ഭാഗങ്ങളിലും  കുന്ദമംഗലം, കൊടുവള്ളി  ഭാഗങ്ങളിലും കഞ്ചാവ് വിൽക്കുന്നുണ്ടെന്ന് പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാൾ ഏറെ കാലമായി കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ടിരുന്നതായും അപൂർവം മാത്രമേ ഇയാള് കോഴിക്കോട് സിറ്റിയിലേക്ക് വില്പനയ്ക്കായി വരാറുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.. പിടികൂടിയ കഞ്ചാവ് എവിടെ നിനാണ് എത്തിച്ചതെന്നും ഇത് ഇവിടെ ആർക്കെല്ലാമാണ്  നൽകുന്നതെന്നും കണ്ടെത്താനായി കൂടുതൽ അനേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ ചുമതലയുള്ള  കുന്ദമംഗലം സി ഐ ശ്രീകുമാർ പറഞ്ഞു. 
പിടിപെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ പതിനഞ്ച്
 ലക്ഷത്തോളം വില വിലവരും.

കുന്നമംഗലം  എസ് ഐ മാരായ  സന്തോഷ്, സുരേഷ്, എസ്  സി പി ഓ ജംഷീർ, എന്നിവരും  ആൻറി നർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ എസ് സി പി ഒ അഖിലേഷ് കെ, ജിനേഷ് ചൂലൂർ, സി പി മാരായ ഷിനോജ്, സരുൺ ശ്രീശാന്ത്, സനൂപ്, അർജുൻ, അജിത്ത്,
അഭിജിത്ത്, ഇബ്നു, ശ്യാംജിത്ത്, റിജേഷ് എന്നിവരും അടങ്ങിയ  സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment