പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ജനഹൃദയ യാത്രയുമായി ജനങ്ങളിലേക്ക് ..

ജനഹൃദയ യാത്രയുമായി ജനങ്ങളിലേക്ക് ..
പന്തീരാങ്കാവ്
O3 മാർച്ച് 2024 
"നാടിനൊപ്പം നന്മയോടൊപ്പം" എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് എം.പി. എം.കെ.രാഘവൻ നയിക്കുന്ന ജനഹൃദയയാത്രയുടെ കുന്ദമം​ഗലം നിയോജകമണ്ഡല പര്യടനം പന്തീരാങ്കാവിൽ സമാപിച്ചു. എ.ഐ.സി.സി.സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 
പാവങ്ങളുടെ ഏഴു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിച്ച പിണറായി സർക്കാറിനെതിരെയുള്ള വിധിയെഴുത്താകും വരുന്ന തെരഞ്ഞെടുപ്പെന്ന് പറഞ്ഞ അദ്ദേഹം
മോദി ഗ്യാരൻ്റിയുടെ പേരിൽ കേന്ദ്ര സർക്കാറും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും  കൂട്ടിച്ചേർത്തു.
മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് സംവദിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന യാത്ര കുന്ദമം​ഗലം നിയോജക മണ്ഡലത്തിലെ കാരന്തൂരിൽ ഞായറാഴ്ച രാവിലെയാണ് കെ.സി.അബു ഉദ്ഘാടനം ചെയ്തത്.
കുന്ദമംഗലം, ചെത്തുകടവ്, ചാത്തമംഗലം, കട്ടാങ്ങൽ, കൂളിമാട്, മാവൂർ, വെള്ളിപറമ്പ്, പുവ്വാട്ടു
പറമ്പ്, കുറ്റിക്കാട്ടൂർ, പെരുവയൽ, പെരുമണ്ണ, പുത്തൂർമഠം, പാലാഴി, കമ്പിളി പറമ്പ, കൊടിനാട്ടുമുക്ക് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
വിവിധ കേന്ദ്രങ്ങളിൽ
പി.കെ. ഫിറോസ്, കെ.ജയന്ത്,
യു.സി.രാമൻ,  മൂസ മൗസലവി, അഷറഫ് മണക്കടവ്, പി.മൊയ്‌തീൻ, കെ.എ.ഖാദർ, വിനോദ് മേക്കോത്ത്, കെ.എൻ.എ.കോയ എന്നിവർ സംസാരിച്ചു. 
വൈകീട്ട് പന്തീരാങ്കാവിൽ നടന്ന സമാപന സമ്മേളനത്തിൽ
നജീബ് കാന്തപുരം എം.എൽ.എ. മുഖ്യാതിഥിയായി. കെ.കെ. മഹേഷ് ചടങ്ങിൽ അധ്യക്ഷനായി. 

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now