പാലാഴി
24 മാർച്ച് 2024
മാമ്പുഴ സംരക്ഷണ സമിതിയുടെ അഭ്യർത്ഥന പ്രകാരം എത്തിയ ടി ഡി ആർ എഫ് സംഘം പുഴയിൽ കിടന്നിരുന്ന തെങ്ങും മറ്റു മരങ്ങളും മുറിച്ച് മാറ്റി പുഴ ശുചീകരിച്ചു. TDRF ചീഫ് കോർഡിനേറ്റർ ഉമറലി ശിഹാബിന്റെനിർദ്ദേശം
അനുസരിച്ച് ജില്ലാ കോർഡിനേറ്റർ മഠത്തിൽ അസീസിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തികൾ തടത്തിയത്.
സലീം കൊമ്മേരി, നൗഷാദ് നല്ലളം, മിർഷാദ് ഒളവണ്ണ, വിപിൻ തുവശ്ശേരി, FLS സിദ്ദിഖ്, റഷീദ് വെള്ളായിക്കോട്, അഭിജിത്, അൻവർ ജവാദ് തുടങ്ങി നാൽപതോളം വളണ്ടിയർമാർ ശുചീകരണ പ്രവൃത്തിയിൽ പങ്കാളികളായി.
പെരുമണ്ണ പഞ്ചായത്ത് മെമ്പർ ദീപയും മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികളും വളണ്ടിയർമാരെ അനുമോദിച്ചു.