പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

17 കാരി വനത്തിൽ മരിച്ച നിലയിൽ

17 കാരി വനത്തിൽ മരിച്ച നിലയിൽ

നിലമ്പൂർ

21 ഏപ്രിൽ 2024

നിലമ്പൂരിൽ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് മരിച്ചത്. 17 വയസായിരുന്നു. 

വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനിടെ തുടർന്ന് നടത്തിയ തിരക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് മൂന്ന് മണി മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരിച്ചില്‍ നടത്തുന്നതിനിടെ രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. നിലമ്പൂര്‍ മാനവേദന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനിയാണ് മരിച്ച അഖില. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now