പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

48കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

48കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

പന്തീരങ്കാവ്

19 ഏപ്രിൽ 2024

പൂളേങ്കര മേപ്പാടത്ത് പൊറ്റമ്മൽ  സി അരവിന്ദാക്ഷൻ 48 നെ ആണ് അടച്ചിട്ട സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സമീപവാസികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പന്തീരങ്കാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ അഴുകിയ  മൃതദേഹം കണ്ടെത്തിയത്. അകത്ത് നിന്ന് പൂട്ടിയ വാതിലിൻ്റെ പുട്ട് പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്. 

ഫോറൻസിക് സംഘവും മoത്തിൽ അസീസിൻ്റെ നേതൃത്വത്തിൽ സലീം കൊമ്മേരി, എഫ് എൽഎസ് സിദ്ധീഖ് തുടങ്ങിയവരടങ്ങുന്ന പതിനൊന്നു  താലൂക്ക് ദുരന്തനിവരണ സേനാംഗങ്ങളും സ്ഥലത്തെത്തി.

തുടർന്ന് പന്തീരാങ്കാവ്  എസ്.ഐ അഭിലാഷ്.ടി യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് പോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹത്തിന് ഏഴ് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് അനുമാനം.

ആശാരിപ്പണി ചെയ്തിരുന്ന അരവിന്ദാക്ഷൻ അവിവാഹിതനാണ്. സഹോദരങ്ങളുമായി അടുപ്പമില്ലാതെ ഒറ്റക്ക് താമസിച്ചു വരികയായിരുന്നു.

പരേതനായ രാമര് ചെട്ട്യാർ  ലക്ഷ്മി അമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ ഇളയവനാണ് അരവിന്ദാക്ഷൻ.

ബാലകൃഷ്ണൻ, വത്സല, ചന്ദ്രശേഖരൻ സരള, നാരായണൻ, മോഹനൻ എന്നിവർ സഹോദരങ്ങളാണ്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now