Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
01 ഏപ്രിൽ 2024

ശിവദാസ് പന്തീരാങ്കാവിന്റെ അമ്പതാമത്തെ രചനയായ 'പരേതന് സ്വാഗതം 'എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു.
 മാർച്ച് 31ന് ന് പന്തീരാങ്കാവ് ഗ്രാമസേവിനി വായനശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ
പ്രശസ്ത സാഹിത്യകാരൻ ശ്രീ വത്സൻ നെല്ലിക്കോട്  വായനശാല പ്രസിഡന്റ് ശ്രീ എൻ. മുരളീധരന് പുസ്തകം കൈമാറി പ്രകാശനം നിർവ്വഹിച്ചു. 
സൗഹൃദ കൂട്ടായ്മ പന്തീരാങ്കാവാണ് പ്രകാശനം സംഘടിപ്പിച്ചത്. സൗഹൃദ കൂട്ടായ്മ കൺവീനർ കൊളങ്ങരേടത്തു ബാബു ചടങ്ങിൽ അധ്യക്ഷതവഹിച്ചു. 
അബ്ദുൽ ജബ്ബാർ ഒളവണ്ണ, മങ്ങത്തായ കൃഷ്ണൻ നമ്പൂതിരി, എം. രാധാകൃഷ്ണൻ, ശിവദാസ് പന്തീരാങ്കാവ്, നരിക്കുനി ബാബു, കെ. വി. പ്രവീൺ വിജയൻ എന്നിവർ സംസാരിച്ചു.

Post a Comment