പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലകുറുമ്പ ക്ഷേത്രത്തിൽ പൊങ്കാല വേല ഉത്സവത്തിന് തുടക്കം

പാലകുറുമ്പ ക്ഷേത്രത്തിൽ പൊങ്കാല വേല ഉത്സവത്തിന് തുടക്കം
ഒളവണ്ണ
01 ഏപ്രിൽ 2024

ഒളവണ്ണ ശ്രീ പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ കളംപാട്ട് - പൊങ്കാല - വേല ഉത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച ഉച്ചയോടെ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആലുവ തന്ത്രപീഠം വർക്കിംഗ് പ്രസിഡണ്ട് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി വിളക്ക് തെളിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ കൃഷണൻ നമ്പൂതിരിയെയും മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിലിനെയും ആദരിച്ചു.

മാർച്ച് 31 മുതൽ ഏപ്രിൽ 10 കൂടിയാണ് ഉത്സവ കാലം. ഏപ്രിൽ 9 നാണ്
പൊങ്കാല.
ക്ഷേത്രം പ്രസിഡണ്ട് ജയരാജൻ, സെക്രട്ടറി ബാലൻ കുട്ടി, തണ്ടാൻ മാധവൻ കയലോട്ട്, മേൽശാന്തി വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളും മാതൃസമിതി അംഗങ്ങളും അനേകം ഭക്തജനങ്ങളും ചടങ്ങിൽ പങ്കുകൊണ്ടു.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now