പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഭഗവതിയുടെ മാല കവർന്നു..

ഭഗവതിയുടെ മാല കവർന്നു..
പന്തീരാങ്കാവ്
03 ഏപ്രിൽ 2024

കൊടൽ നടക്കാവ് ചിറക്കൽ ഗുരുദേവൻ ഭഗവതി കാവിൽ മോഷണം. വിഗ്രഹത്തിൽ ചാർത്തുന്ന മാലയും ഭണ്ഡാരത്തിലെ പണവുമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാവിലെ വിളക്ക് വെക്കാൻ കാവിലെത്തിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
 തുടർന്ന് നടത്തിയ പരിശോധനയിൽ ആഭരണപ്പെട്ടി കുത്തിത്തുറന്ന് 6 പവനോളം വരുന്ന സ്വർണമാല മോഷ്ടിക്കപ്പെട്ടതായും മനസിലായി. ഭണ്ഡാരത്തിൽ നിന്നും നോട്ടുകൾ മാത്രമാണ് നഷ്ടമായതെന്നും കാവ് സെക്രട്ടറി പറഞ്ഞു.
പന്തീരങ്കാവ് പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now