ഒളവണ്ണ
15 ഏപ്രിൽ 2024
ഒളവണ്ണ പഞ്ചായത്തിൽ ജലവിതരണം മുടങ്ങും.
ഒളവണ്ണ പഞ്ചായത്തിലെ പ്രധാന ജലവിതരണ പൈപ്പുകളിൽ അറ്റകുറ്റപണി നടത്തുന്നതിനാൽ ഏപ്രിൽ 16, 17, 18 തിയ്യതികളിൽ ജലവിതരണം മുടങ്ങും.
പൊതു ജനങ്ങൾ ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും വാട്ടർ അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നുണ്ട്. പലയിടങ്ങളിലും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നത്. വേനൽ കടുത്തതോടെ പലയിടങ്ങളിലും സ്വകാര്യ കുടിവെള്ള പദ്ധതികളും നിർജീവമായിട്ടുണ്ട്. മൂന്ന് ദിവസം ജല വിതരണം തടസപ്പെടുന്ന തോടെ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകും.
ജലവിതരണ പൈപ്പുകളിൽ തുടർച്ചായി നടക്കുന്ന പ്രവർത്തികൾ ഇതിനായി ഉപയോഗിക്കുന്ന സാധന സാമഗ്രികളിലെ ഗുണമേന്മയിലെ കുറവു മൂലവും മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവർത്തികൾ മൂലമാണെന്നും ഉള്ള ആക്ഷേപവും ശക്തമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ