പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

യുവാവിൻ്റെ ജഢം അഴുകിയ നിലയിൽ..

യുവാവിൻ്റെ ജഢം അഴുകിയ നിലയിൽ..
ഒളവണ്ണ
20 ഏപ്രിൽ 2024

കൊടിനാട്ട് മുക്കിൽ യുവാവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടിനാട്ട് മുക്ക് കടുക്കാശ്ശേരി താഴം അശ്വതി ഭവനിൽ എസ് നകുലൻ (27) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി ഫോൺ എടുക്കാത്തതും പുറത്ത്  കാണാത്തതിനെയും തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തൂങ്ങിയ നിലയിൽ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു. 
                   (എസ് നകുലൻ )
പന്തീരങ്കാവ് പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി. മഠത്തിൽ അസീസിൻ്റെ നേതൃത്വത്തിൽ താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങളുടെ സഹായത്തോടെ പന്തീരങ്കാവ് 
എസ് ഐ ജോസ് വി ഡിക്രൂസയുടെ നേതൃത്വത്തിൽ  പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കൊളേജിലേക്ക് മാറ്റി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗൾഫിൽ ജോലി ചെയ്തിരുന്ന നകുലൻ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്.
അവിവാഹിതനായ നകുലൻ പ്രണയവുമായി ബന്ധപ്പെട്ട്  മാനസിക സമ്മർദ്ദത്തിലായിരുന്നു  എന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
അമ്മ രത്നമണി നേരത്തേ മരിച്ചതാണ്. കോട്ടയത്തെ സ്വകാര്യ സ്ഥപനത്തിൽ ജോലി ചെയ്യുകയാണ് അച്ചൻ ഷൈജു.
അനിയൻ രാജീവൻ. അനിയത്തി അശ്വതി പഠിക്കുകയാണ്‌. 
പഠനത്തിനും ജോലിക്കുമായി എല്ലാവരും പുറത്ത്  പോകുന്നതിനാൽ വീട് പലപ്പോഴും അടഞ്ഞുകിടക്കുക പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now