പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വാഹനാപകടത്തിൽ പന്തീരങ്കാവ് സ്വദേശിനി അന്തരിച്ചു ..

വാഹനാപകടത്തിൽ പന്തീരങ്കാവ് സ്വദേശിനി അന്തരിച്ചു ..
പന്തീരാങ്കാവ്
21 ഏപ്രിൽ 2024

കോഴിക്കോട് അത്തോളിൽ ഉണ്ടായ വാഹന അപകടത്തിൽ ഓട്ടോ യാത്രക്കാരിക്ക് ജീവൻ നഷടമായി. അത്തോളി കോളിയോട്ട് താഴെ കാര്‍ ഓട്ടോയിലിടിച്ചാണ് അപകടം ഉണ്ടായത്. പന്തീരാങ്കാവ് കൊടൽ നടക്കാവ് എളാലത്തുമീത്തല്‍  അജിത (56)യാണ് മരിച്ചത്. 
ഒപ്പമുണ്ടായിരുന്ന ഭർത്താവ് പുഷ്പാകരനും ഓട്ടോ ഡ്രൈവർ വിനോദ് കുമാറിനും പരിക്കുണ്ട്. ഇരുവരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മകളുടെ ഭർത്താവിൻ്റെ വീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കുവാൻ 
കോഴിക്കോട് നിന്നും  അത്തോളി ഭാഗത്തേക്ക് പോമ്പോള്‍ ഓട്ടോയില്‍ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now