പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മണക്കടവിൽ വെള്ളംകളി തുടരും..

മണക്കടവിൽ വെള്ളംകളി തുടരും..
മണക്കടവ്
28 ഏപ്രിൽ 2024

കോഴിക്കോട് മണക്കടവിൽ ജലവിതരണ പൈപ്പിലെ ചോർച്ച അടക്കാൻ നടപടിയായില്ല. മണക്കടവ് അങ്ങാടിക്ക് സമീപം മണക്കടവ്-അറപ്പുഴ റോഡിലാണ് പൈപ്പിന് വലിയ ചോർച്ച രൂപപ്പെട്ടത്. 
ദിവസങ്ങളായി തുടരുന്ന ജലചോർച്ചയിൽ ലക്ഷക്കണക്കിന് ലിറ്റർ കുടി വെള്ളമാണ് പാഴായിക്കൊണ്ടിരിക്കുന്നത്. റോഡിൽ വെള്ളം കെട്ടികിടക്കുകയാണ്.

നിരവധി തവണ അധികാരികളെ അറിയിച്ചിട്ടും ദിവസങ്ങളായിട്ടും നടപടി മാത്രമില്ല. കൊടും വരൾച്ചയും ചുടും കാരണം ജനജീവിതം ദുസ്സഹമാകുമ്പോഴാണ് ജീവജലം പാഴാകുന്നത് തുടരുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now