പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഡാം തുറക്കും.. പരിഭ്രാന്തി വേണ്ട..

ഡാം തുറക്കും.. പരിഭ്രാന്തി വേണ്ട..

ഇടുക്കി

29 ഏപ്രിൽ 2024

കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 30 ന് രാവിലെ 11 മണിക്ക് നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സൈറണിന്റെ സാങ്കേതിക പ്രവർത്തനക്ഷമത പരിശോധനയുടെ ഭാഗമായി മാത്രമാണ്  ട്രയൽ നടക്കുന്നതെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിപ്പിൽ പറയുന്നു.

കല്ലാര്‍ ഡാമില്‍ നിന്ന് ജലം ഒഴുക്കി വിടും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 29,30 തീയതികളിൽ കല്ലാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 5 ക്യുബിക് മീറ്റര്‍ എന്ന തോതില്‍ ജലം പല പ്രാവശ്യമായി തുറന്നു വിടും. അതിന്റെ ഭാഗമായി വ്യത്യസ്ത സമയങ്ങളില്‍ ഡാമില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ മുഴക്കും. കല്ലാര്‍ ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now