പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

യാത്രക്കാർക്ക് ആശ്വാസമായി എസ് വൈ എസിൻ്റെ ഇഫ്താർ ഖൈമ..

യാത്രക്കാർക്ക് ആശ്വാസമായി എസ് വൈ എസിൻ്റെ ഇഫ്താർ ഖൈമ..
ഫറോക്ക്
03 ഏപ്രിൽ 2024

എസ് വൈ എസ് ഫറോക്ക് സോൺ
ചെറുവണ്ണൂർ അങ്ങാടിയിൽ
നടത്തി വരുന്ന ഇഫ്താർ ഖൈമ ദീർഘദൂര ബസ് യാത്രക്കാർക്കും ഡ്രൈവർമാർക്കും ഏറെ
ആശ്വാസമാണ് നൽകുന്നത്.
വൈകിട്ട് 6 മണി മുതൽ ആരംഭിക്കുന്ന ഇഫ്താർ ഖൈമയുടെ ഭാഗമായി നൂറ് കണക്കിനാളുകൾക്കാണ് നോമ്പുതുറ വിഭവങ്ങളും കുടിവെള്ളവും വിതരണം ചെയ്യുന്നത്. റമളാൻ 30 വരെയും
ഇഫ്താർ ഖൈമ തുടരുമെന്ന് സംഘാടകർ പറഞ്ഞു.
എസ് വൈ എസ് ഫറോക്ക് സോൺ 
പ്രസിഡൻ്റ് സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, ശബീർ വടക്കുംമ്പാട്, സലീം സഖാഫി കൈമ്പാലം, സിറാജ് ചാലിയം, ഫൈസൽ ചെറുവണ്ണൂർ, റാഫി സഖാഫി കമ്പിളിപ്പറമ്പ്, നിയാസ് ശാരദ മന്ദിരം, ഹസ്സൻകോയ ചെറുവണ്ണൂർ, ശബീബ് ചെറുവണ്ണൂർ, സഹീർ ഒളവണ്ണ, ആഷീഖ് ചെറുവണ്ണൂർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now