പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണയിൽ ആടിനെ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി..

ഒളവണ്ണയിൽ ആടിനെ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി..
ഒളവണ്ണ
04 ഏപ്രിൽ 2024

കൂട്ടിലിട്ട ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു ഭക്ഷിച്ചു. ഒളവണ്ണ പഞ്ചായത്തിലെ തൊണ്ടിലക്കടവ് കളത്തിങ്ങൽ റഹിംലയുടെ ആടുകളെയാണ് അജ്ഞാത ജീവി കൊന്നു തിന്നത്.
വീടിനോട് ചേർന്നുള്ള കൂട്ടിൽ പാർപ്പിച്ച നാല് ആടുകളിൽ മൂന്ന് ആടുകളാണ് ബുധനാഴ്ച രാത്രിയിൽ ഏതോ ജീവി കടിച്ചു കൊന്നത്.  ഒരെണ്ണം മാത്രമാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്.. വ്യാഴാഴ്ച രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. രണ്ട് ആടുകൾ കൂടിന് സമീപത്തും ഒരെണ്ണം അല്പം ദൂരത്തുമായാണ്  ചത്ത് കിടന്നിരുന്നത്. അല്പം ഭൂരേക്ക് കൊണ്ടു പൊയ ആടിനെ ഭക്ഷിച്ച നിലയിലാണ് കണ്ടത്. മറ്റുള്ളവക്ക് സാരമായ പരിക്കുകളുണ്ട്. 
വർഷങ്ങളായി റഹീംല ആടുകളെ വളർത്തുന്നുണ്ട്. ഇത് ആദ്യ അനുഭവമെന്നും അവർ പറഞ്ഞു.

ഒളവണ്ണ വെറ്റിനറി സർജൻ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡങ്ങൾ മറവു ചെയ്തു.

രാത്രിയിൽ നായ്ക്കൾ കൂട്ടമായി ഓരിയിടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ആടിനെ ഭക്ഷിച്ച നിലയിൽ കണ്ടതിനാൽ സ്ഥലത്ത് പരിശോധന നടത്തണമെന്നും ജീവി ഏതാണെന്ന് വ്യക്തത വരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now