പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വിഷുനാളിൽ പട്ടിണിസമരം

വിഷുനാളിൽ പട്ടിണിസമരം
05 ഏപ്രിൽ 2024
ദേശീയപാത 66 ൽ രാമനാട്ടുകരക്ക് സമീപം പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യമുമായി പട്ടിണിസമരം. 
അടിപ്പാതക്കു വേണ്ടി മാസങ്ങളായി സമരപാതയിലാണ് നാട്ടുകാർ. റോഡ് പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക് കടക്കവേ നാട്ടുകാരുടെ ആവശ്യത്തിന് മുമ്പിൽ അധികാരികൾ പുറം തിരിഞ്ഞ് നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാറമ്മൽ പുതുക്കാട് അണ്ടർപ്പാസ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ സമരം. ദേശവാസികൾ വിഷുനാളിൽ പട്ടിണി സമരം നടത്തി അധിക്യതരുടെ നിലപാടിനെതിരെ പ്രതിഷേധം ഉയർത്തുമെന്ന് കമ്മറ്റി വക്താക്കൾ പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now