പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അത്യപൂർവ്വം ഈ ശ്രീകോവിൽ..

അത്യപൂർവ്വം ഈ ശ്രീകോവിൽ..
കോഴിക്കോട്
11 ഏപ്രിൽ 2024

കോഴിക്കോട് സൈബർ പാർക്കിന് സമീപം തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിൽ
 ശ്രീകോവിൽ നിർമ്മാണം പുരോഗമിക്കുകയാണ്. 21 മീറ്റർ ഉയരവും 51 മീറ്റർ ചുറ്റളവുമാണ് ഈ ശ്രീകോവിലിന് ഉള്ളത്. അത്യപൂർവ്വമായ വലിപ്പം കൊണ്ടും നിർമ്മാണ രീതി കൊണ്ടും ഈ കോവിൽ വിശ്വ പ്രസിദ്ധമാവും. കോവിലെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. മെയ് 20ന് രാവിലെയാണ് ശ്രീകോവിലിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ നടത്തുന്നത്. കോവിൽ നിർമ്മാണത്തിന് ഇതുവരെ എട്ട് കോടി രൂപ ചിലവിട്ടതായി ഭാരവാഹികൾ പറഞ്ഞു. 
പ്രമുഖ വ്യവസായി ശ്രീകുമാർ കോർമത്ത് സംഭാവനയായി നൽകിയ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്ര കമ്മറ്റി രക്ഷാധികാരി പി വി ചന്ദ്രൻ ഏറ്റുവാങ്ങി. ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
പ്രതിഷ്ഠക്ക് മുന്നോടിയായി ഊർജ്ജിത പ്രവർത്തനങ്ങളാണ് ക്ഷേത്രത്തിൽ നടന്നുവരുന്നത്. മെയ് 11 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ താന്ത്രിക ആധ്യാത്മിക കലാ സാംസ്കാരിക പരിപാടികളും ഉണ്ടാകും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now