പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

എം പി സ്ഥാനം അലങ്കാരമായി കാണുന്നവർ മാപ്പ് പറയണം; കുമ്മനം..

എം പി സ്ഥാനം അലങ്കാരമായി കാണുന്നവർ മാപ്പ് പറയണം; കുമ്മനം..

കോഴിക്കോട്: 

എംപി സ്ഥാനം അലങ്കാരമായി കാണുന്നവർ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ.എന്‍ഡിഎ കോഴിക്കോട് ലോക്‌സഭാ മണ്ഡലം വികസനരേഖ ‘അമൃതം കോഴിക്കോട്’ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുക കയായിരുന്നു അദ്ദേഹം. എംപി ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ ലൈറ്റുകള്‍ സ്ഥാപിക്കുന്നതല്ല വികസനം. അതൊരു ഉത്തരവാദിത്വമാണെന്നും എംപി സ്ഥാനം അലങ്കാരം മാത്രമായി കാണുന്നവര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനംരാജശേഖരന്‍ പറഞ്ഞു.

മണ്ഡലം രൂപീകൃതമായ 1952 മുതല്‍ വിജയിച്ചുപോയ ഇരുമുന്നണികളും സമ്മാനിച്ചത് വികസനമുരടിപ്പ്. 2009 മുതല്‍ തുടര്‍ച്ചയായി വിജയിച്ച എം.കെ. രാഘവന്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അനുവദിക്കുമ്പോള്‍ ഫോട്ടോ പതിച്ച ഫ്‌ളക്‌സ് സ്ഥാപിക്കുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സ് ഉള്‍പ്പെടെ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിച്ച ചരിത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരംകരീമിന് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ വ്യവസായിക നഗരത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള വികസന രേഖയാണ് അമൃതം കോഴിക്കോട് എന്ന പേരില്‍ എന്‍ഡിഎ പുറത്തിറക്കിയത്.
ഗതാഗതക്കുരുക്കിന് പരിഹാരമായി ലൈറ്റ് മെട്രോ, വലിയ വിമാനങ്ങള്‍ ഇറക്കുവാനും കോഴിക്കോടിനെ കൊച്ചിയെപ്പോലെ എയ്‌റോ സിറ്റിയായി വളര്‍ത്താനുള്ള ശ്രമങ്ങള്‍, കിനാലൂരില്‍ എയിംസ്, ഇലക്ട്രോണിക് സിറ്റി, കേന്ദ്രീയ വിദ്യാലയങ്ങളുടെ സമഗ്രവികസനം, ഉളളിയേരിയില്‍ മൂന്നാമത്തെ കേന്ദ്രീയവിദ്യാലയം.കേന്ദ്രസര്‍വകലാശാലകളുടെ ഓഫ് ക്യാംപസുകള്‍ക്കുപുറമെ ജെഎന്‍യു, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഹൈദ്രബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, വിശ്വഭാരതി യൂണിവേഴ്‌സിറ്റി എന്നിവയുടെ ഓഫ് ക്യാംപസുകള്‍, എന്‍ഐഎ, സിബിഐ സോണല്‍ ഓഫിസുകള്‍, ഹൈക്കോടതി ബെഞ്ച്, കോഴിക്കോട്ട് രൂപീകരിക്കാന്‍ നടപടി, പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷായോജന, പദ്ധതിയില്‍ ഉള്‍പ്പെടുത്തി 196 കോടിയില്‍ പണിത കാഷ്വാലിറ്റി ബ്ലോക്കിനു പുറമെ റോബോട്ടിക് സര്‍ജറി മെഡിക്കല്‍ കോളജില്‍ നടപ്പാക്കും. ഇഎസ്‌ഐ കോര്‍പറേഷന്‍ നേരിട്ട് കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണം. എംടി രമേശ് ജയിച്ചാല്‍ ഇഎസ്‌ഐ കോര്‍പറേഷനെ കേന്ദ്ര ആരോഗ്യവകുപ്പില്‍ കൊണ്ടുവരാന്‍ സമ്മര്‍ദ്ധം ചെലുത്തും. ചാലിയത്ത് കപ്പല്‍ രൂപകല്‍പ്പനാ കേന്ദ്രമായ നിര്‍ദ്ദേശ് പദ്ധതി പുനരാരംഭിക്കും. കേന്ദ്രത്തിന്റെ സാഗര്‍മാല പദ്ധതിയില്‍ ബേപ്പൂരിനെ ഉള്‍പ്പെട ശ്രമം നടത്തും. വിദേസ കപ്പലുകള്‍, ചരക്കുകപ്പലുകള്‍, കൂടുതലായി തുറമുഖത്ത് നങ്കൂരമിടാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. കോംട്രസ്റ്റ് നെയ്ത്തു കമ്പനി സംരക്ഷണം, ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ്, ഫറോക്കില്‍ പുതിയപാലം, ഓരോ ഗ്രാമപഞ്ചായത്തിലും പ്രധാനമന്ത്രി സഡക് റോഡുകള്‍, തീരദേശ മത്സ്യത്തൊഴിലാളി സംരക്ഷണം, അന്താരാഷ്ട്ര സാംസ്‌കാരിക കേന്ദ്രം, മലിനജല സംസ്‌കരണ പ്ലാന്റ്, കനോലി കനാല്‍, കല്ലായ് പുഴ സംരക്ഷണം, വന്യജീവി ആക്രമണത്തില്‍ നിന്നു സുരക്ഷ, ടൂറിസം വികസനം എന്നിങ്ങനെയാണ് വികസന രേഖകള്‍. ജില്ലാപ്രസിഡന്റ് വി.കെ. സജീവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ലോകസഭ മണ്ഡലം ഇൻ ചാർജ്ജ് കെ.നാരായണന്‍, നിയാസ് വൈദ്യരകം, സുമതി ഹരിദാസ്,ടി.വി.ഉണ്ണികൃഷ്ണന്‍, സന്തോഷ് കാളിയത്ത്, ഗിരി പാമ്പനാര്‍, ഇ.പ്രശാന്ത് കുമാർ, വി.മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now