പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കള്ളൻമാർ വിഹരിക്കുന്നു ..

കള്ളൻമാർ വിഹരിക്കുന്നു ..
പന്തീരാങ്കാവ്
09 ഏപ്രിൽ 2024
പന്തീരങ്കാവ് പ്രദേശത്ത് കള്ളൻമാരുടെ വിളയാട്ടം.കഴിഞ്ഞ ഒരാഴ്ച്ചയിൽ പ്രദേശത്ത് മുന്നിടങ്ങളിലാണ് മോഷണം നടന്നത്. കൊടൽ നടക്കാവ് ചിറക്കൽ ഗുരുദേവൻ ഭഗവതി കാവിൽ നിന്നും ഭഗവതിയുടെ 6 പവൻ ഉള്ള സ്വർണ
മാലയാണ് കള്ളൻ കവർന്നത്. ഇരിങ്ങല്ലൂർ പാറക്കൽ മീത്തൽ രാധാകൃഷ്ണൻ നായരുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതും കഴിഞ്ഞ ആഴ്ചയിലാണ്. ആളില്ലാത്ത സമയത്ത് പകലാണ് ഇവിടെ മോഷണം നടന്നത്.  ബൈപ്പാസിനരികിലുള്ള ഇരിങ്ങല്ലൂർ കമ്മുവിൻ്റെ വീട്ടിൽ കള്ളൻ കയറിയ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഔട്ട് ഹൗസിൽ കള്ളൻ കയറിയതിൻ്റെ സിസി ക്യാമറ ദൃശ്യങ്ങളിൽ കള്ളൻമാർ രണ്ട് പേരുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇവിടെ കള്ളൻ കയറിയത്. മോഷണം തുടർകഥയായതോടെ ജനങ്ങളും ഭീതിയിലാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now