പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വിഷ്ണു ക്ഷേത്രത്തിൽ സപ്താഹം ഞായറാഴ്ച തുടങ്ങും.

വിഷ്ണു ക്ഷേത്രത്തിൽ സപ്താഹം ഞായറാഴ്ച തുടങ്ങും.
പന്തീരാങ്കാവ് 
27 ഏപ്രിൽ 2024

പന്തീരാങ്കാവ് ശ്രീ വിഷ്ണു ക്ഷേത്രത്തിലെ നാല്പത്തി എട്ടാമത് ഭാഗവത സപ്താഹ യജ്ഞത്തിന് ഏപ്രിൽ 28 ന് ഞായറാഴ്ച തുടക്കമാകും. യജ്ഞാചാര്യൻ പെരുമൺപുറമാളിക ഇല്ലം ബ്രഹ്മശ്രീ ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് സപ്താഹം നടക്കുന്നത്.
ഞായറാഴ് വൈകുന്നേരം ക്ഷേത്രാങ്കണത്തിൽ നടത്തുന്ന ചടങ്ങിൽ ഭാഗവത സപ്താഹ യജ്ഞം മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ വിഷ്ണുക്ഷേത്രസംരക്ഷണ സമിതി സപ്തഹ കമ്മറ്റി ചെയർമാൻ ഇ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും
സപ്താഹത്തോടനുബന്ധിച്ച് ഗവേഷണ തലം വരെയുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഗോപാലമന്ത്രജപം മെയ് 1ന് രാവിലെ 7 മണിക്കും സ്ത്രീകൾക്കായുള്ള മഹാ സർവ്വൈശ്വര്യപൂജ സമാപന ദിവസമായ
മെയ് 5 ന് വൈകുന്നേരം 6 മണിക്കും നടക്കുമെന്ന് ക്ഷേത്രകമ്മറ്റി സെക്രട്ടറി കെ.. പ്രസന്നൻ അറിയിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now