പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മടയിൽ ചെന്ന് കള്ളനെ പൊക്കി പന്തീരങ്കാവ് പൊലീസ് ..

മടയിൽ ചെന്ന് കള്ളനെ പൊക്കി പന്തീരങ്കാവ് പൊലീസ് ..
പന്തീരാങ്കാവ് 
09 ഏപ്രിൽ 2024

കളവ് നടത്തി സംസ്ഥാനം വിട്ട മോഷ്ടാവിനെ ദിവസങ്ങൾക്കകം അഴിക്കുള്ളിലാക്കി കേരളാ പെലീസ്.
കോന്തനാരിയിലെ ജ്വല്ലറി ആഭരണ നിർമ്മാണ യൂണിറ്റിൽ നിന്നും സ്വർണം കവർന്ന  ജോലിക്കാരനെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാൾ ബർദമാൻ സ്വദേശി സമാറുൽ മല്ലിക്ക് (26) നെയാണ്  പന്തീരാങ്കാവ് പൊലീസ് ബംഗാളിൽ ചെന്ന് പൊക്കിയത്. എസ്.ഐ ജോസ് വി ഡിക്രൂസ, സീനിയർ പോലീസ് ഓഫീസർമാരായ ബിജിൻലാൽ, 
എം.സുധീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്നത്.

മാർച്ച് 13ന്  താൻ ജോലി ചെയ്തിരുന്ന പൊക്കുന്ന് കോന്തനാരിയിലെ ആഭരണ നിർമ്മാണ യൂണിറ്റിൽ നിന്നാണ് 40 ഗ്രാമോളം സ്വർണം മോഷ്ടിച്ചത്. മോഷണം നടക്കുന്നതിന്റെ ഒരാഴ്ച മുമ്പ് മാത്രമാണ് മല്ലിക്ക് ഇവിടെ ജോലിക്ക് എത്തിയത്. സ്വർണ്ണം നഷ്ടപ്പെട്ടത് അറിഞ്ഞ ഉടമകൾ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് പന്തീരങ്കാവ്  പൊലീസിൽ പരാതി നൽകിയായിരുന്നു.

പന്തീരങ്കാവ് പോലീസ്  ബംഗാളിലെ പ്രതിയുടെ ഗ്രാമത്തിലെത്തിയതോടെ നാട്ടുകാർ പ്രതിരോധവുമായി എത്തിയെങ്കിലും എതിർപ്പിനെ മറികടന്ന് പ്രാദേശിക പോലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഇയാളെ പിടികൂടിയത്.  കേരളത്തിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു. .
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now