പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തൃക്കൈപ്പറ്റ ശ്രീകോവിൽ മെയ് 23 ന് തുറക്കും; ഭക്തർക്ക് ഇനി ദർശനപുണ്യം..

തൃക്കൈപ്പറ്റ ശ്രീകോവിൽ മെയ് 23 ന് തുറക്കും; ഭക്തർക്ക് ഇനി ദർശനപുണ്യം..
പന്തീരാങ്കാവ്
22 മെയ് 2024

തൃക്കൈപ്പറ്റ മഹാ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവത്തിന് മെയ് 23 വ്യാഴാഴ്ച  സമാപനമാകും.
സൈബർ പാർക്കിന് സമീപം പൊന്നംകോട് കുന്ന് തൃക്കൈപ്പറ്റ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മെയ് 20ന് നടത്തിയ പ്രാണപ്രതിഷ്ഠക്ക് ശേഷം അടച്ചിട്ട ശ്രീകോവിൽ മെയ് 23 ന് തുറക്കും. തുടന്നുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ദർശന സൗകര്യം ഉണ്ടാകും.
അന്നേ ദിവസം രാവിലെയുള്ള വിശേഷാൽ പൂജകൾക്ക് ശേഷം ഉച്ചക്ക് ശില്പികൾക്ക് സമ്മാനങ്ങൾ നല്കി ആദരിക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സജ്ജന  സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി .കെ കുഞ്ഞാലിക്കുട്ടി ഉത്ഘാടനം ചെയ്യും.
 എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സൈബർ പാർക്ക് മുൻ സി.ഇ.ഒ കെ. ജി ഗിരീഷ് ബാബു, ഊരാളുങ്കൽ സൊസൈറ്റി പ്രസിഡന്റ് രമേശൻ പാലേരി, കല്യാൺ സിൽക്ക്സ് എം.ഡി  സി .സ് പട്ടാഭിരാമൻ, കെ പി നായർ (കെ വി ആർ മോട്ടോർസ്,) പ്രവാസി വ്യവസായി ശ്രീകുമാർ കോർമത്ത് , ക്ഷേത്ര ജീർണോദ്ധാര സമിതി ജനറൽ സെക്രട്ടറി കെ മുരളീധരൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വേണുഗോപാൽ പുത്തൻപുരയിൽ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പുല്ലാങ്കുഴൽ, മുരുക ഡാൻസ്, സംഘ നൃത്തം, ഭക്തിഗാനമേള തുടങ്ങിയ കലാ പരിപാടികളും അരങ്ങേറും.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now