പന്തീരാങ്കാവ്
30 മെയ് 2024
പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിൽ കയറി വെട്ടികൊല്ലാൻ ശ്രമിച്ച പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. പുലർച്ചെ 2 മണിക്ക് അക്രമണം തടഞ്ഞി മുങ്ങിയ പ്രതികളായ പെരുമണ്ണ മുണ്ടുപാലം വളയം പറമ്പ് സനൂബ് (42 വയസ്സ്) പന്തീരങ്കാവ് വള്ളിക്കുന്ന് വെൺമയത്ത് രാഹുൽ (35 വയസ്സ്), പന്തീരങ്കാവ് പന്നിയൂർകുളം തെക്കേ താന്നിക്കാട്ട് റിഷാദ് (33 വയസ്സ്) എന്നിവരെയാണ് വധശ്രമക്കുറ്റം ചുമത്തി ഡപ്യൂട്ടി പോലീസ് കമ്മീഷണർ അനൂജ് പലിവാൾ ഐപിഎസിൻ്റെ കീഴിലള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ സജു എബ്രഹാമിൻ്റെ നേതൃത്വത്തിൽ പന്തീരങ്കാവ് ഇൻസ്പെക്ടർ വിനോദ്കുമാറും സംഘവും മണിക്കൂറുകൾക്കകം പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐ പി എസ് പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകുകയായിരുന്നു.
പ്രതിക്ക് യുവാവിനോടുള്ള വൈരാഗ്യം മനസിലാക്കിയ ശേഷം സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ കൃത്യത്തിന് സഹായിച്ചവരെ കുറിച്ച് മനസ്സിലാക്കുകയും റിഷാദിനെ പന്തീരങ്കാവിൽ വെച്ച് പിടികൂടുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മറ്റു പ്രതികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തുകയും ചെയ്തു. ലഹരിക്ക് അടിമയായ പ്രതികൾ പോകാൻ സാധ്യതയുള്ള ബാറുകളും പോലീസ് നിരീക്ഷിച്ചു വരുന്നതിനിടയിൽ മാങ്കാവിലുള്ള സ്വകാര്യ ലോഡ്ജിൽ വ്യാജ രേഖകൾ ഉപയോഗിച്ച് പ്രതികൾ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് അവിടെച്ചെന്ന് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.ഒന്നാം പ്രതിയായ സനൂപിന് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ സീനിയർ സിപിഒമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി,സിപിഒ രാകേഷ് ചൈതന്യം എന്നിവരെ കൂടാതെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിപി ഒ മാരായ രഞ്ജിത്ത് എം, പ്രമോദ് പി, സി പി ഒ ബീജീഷ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അക്രമണത്തിൽ പരിക്കേറ്റ മുണ്ടുപാലം മാർച്ചാൽ താമസിക്കുന്ന മീഞ്ചന്ത സ്വദേശികളായ മുഹമ്മദ് ഷാഫിർ (26), പിതാവ് അബൂബക്കർ (52)എന്നിവർ ചികിത്സയിലാണ്.