പന്തീരാങ്കാവ്
27 മെയ് 2024
നിർമാണത്തിൽ സർവീസ് റോഡും സുരക്ഷ മതിലും തകർന്നു വീണ് വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെ എം.കെ. രാഘവൻ എം.പി. സന്ദർശിച്ചു.
നിർമാണ കമ്പനിയായ കെ.എം.സി. പ്രൊജക്ട് മാനേജർ ദേവരാജ് റെഡിയും എം.പിയോടൊപ്പമുണ്ടായിരുന്നു.
നിർമാണത്തിൻ്റെ ഭാഗമായി വഴി നഷ്ടപ്പെട്ടവരെയും വെള്ളകെട്ടിലായവരെയും കണ്ട് വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞ എം പി
ദേശീയപാത അതോറിറ്റി, കേരള റീജ്യണൽ ഓഫീസർ ബി.എൽ. മീണ,
പ്രൊജക്ട് ഡയറക്ടർ എന്നിവരുമായി ബന്ധപ്പെട്ട് അടിയന്തര
യോഗം വിളിച്ചു ചേർക്കുമെന്നും
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും എം.പി. പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ
എ.ഷിയാലി, വി.എം. മധുസൂദനൻ,
കെ.കെ. മഹേഷ്, കെ. വിനോദ് കുമാർ, സി.ബാബു, സി. രവീഷ്, എം.ടി. ദിലീഷ് എന്നിവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.