പാലാഴി
12 മെയ് 2024
സൈബർ പാർക്കിന് സമീപം പൊന്നംകോട് കുന്ന് തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി.
മെയ് 20ന് ആണ് വിഗ്രഹപ്രതിഷ്ഠ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി മെയ് 23 വരെ വിവിധ പൂജകൾ, പ്രഭാഷണം, ആഘോഷ വരവുകൾ കൂടാതെ വിവധ കലാപരിപാടികളും ക്ഷേത്രത്തിൽ നടക്കും.
12 മെയ് 2024 ന് ഞായറാഴ്ച ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രതിഷ്ഠാ മഹോത്സവം എം കെ രാഘവൻ എം പി ഉത്ഘാടനം ചെയ്തു.
മേയർ ഡോ.ബീന ഫിലിപ്പ് ആധ്യക്ഷം വഹിച്ച ചടങ്ങിൽ ആചാര്യ എ.കെ.ബി നായർ ആമുഖ പ്രഭാഷണം നടത്തി. മാതൃഭൂമി ചെയർമാൻ & മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. കെ മുരളീധരൻ, എ.കെ പ്രശാന്ത്, കെ ആനന്ദമണി, അങ്കത്തിൽ അജയകുമാർ, കെ എം സുധീന്ദ്രൻ, അനിൽകുമാർ വയലക്കര, വേണു ഗോപാലൻ പുത്തൻ പുരയിൽ , സുരേഷ് കോളത്തായി , ആമാട്ട് രാധാകൃഷ്ണൻ, പ്രജി എ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചാക്യാർ കൂത്തും നൃത്ത നൃത്യങ്ങളും അരങ്ങേറി. തിങ്കളാഴ്ച വൈകുന്നേരം കെ ടി താഴം, ചെറുകര മൂല, വഴിപോക്ക്, കോറോത്തുമൂല പ്രാദേശിക കമ്മിറ്റികളുടെ ആഘോഷ വരവ് നടക്കും.