കോഴിക്കോട്
14 മെയ് 2024
കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന(56) ആണ് മരിച്ചത്.
നാദാപുരത്ത് നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്ക് രോഗിയുമായി വന്ന മൊടക്കല്ലൂര്‍ മൊബൈല്‍ യൂണിറ്റിന്റെ ആംബുലന്‍സ് ആണ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി അപകടം ഉണ്ടായത്.
പുതിയപാലത്ത് വെച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് ട്രാന്‍സ്‌ഫോറിലേക്കും സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തുന്നതിന് മീറ്ററുകൾ മാത്രം ശേഷിക്കവെപുലര്ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്.
ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്ത് വെച്ച് തന്നെ പൊള്ളലേറ്റ് മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.