പന്തീരങ്കാവ്
16 മെയ് 2024
പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. വള്ളിക്കുന്ന
ഗാർഹിക പീഡന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ ഒത്ത് കളിച്ച് രക്ഷപ്പെടാൻ പോലീസ് സഹായിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലംനിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് പി.ടി അസീസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ മുഖ്യ പ്രഭാഷണം നടത്തി. ദിനേഷ് പെരുമണ്ണ, രവി കുമാർ പനോളി, സുജിത്ത് കാഞ്ഞോളി, ടി.കെ സിറാജുദ്ദീൻ, കെ. കെ മഹേഷ്, പി.കണ്ണൻ, നസറുദ്ദീൻ ഒളവണ്ണ, KSU ജില്ലാ ഭാരവാഹികളായ ഹമീദ് മലയമ്മ, യാസീൻ എം, ശ്രീരഗ് ചേനോത്ത് തുടങ്ങിയവർ സംസാരിച്ചു.