പന്തീരാങ്കാവ്
22 മെയ് 2024
വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് തീപിടിച്ചു.
കോഴിക്കോട് മണക്കടവ് മുതുവനത്തറ പുത്തലത്ത് ഇന്ദ്രധനുസിൽ തൊട്ടിയിൽ ജനാർദ്ദനൻ്റെ വീടിനാണ് തീപിടച്ചത്.
വൈകുന്നേരം 4.30 ഓടെ ഉണ്ടായ ശക്തിയായ മിന്നലിൽ വീടിലെ വയറിംഗ് കത്തിയാണ് തീ പടർന്നതെന്ന് വീട്ടുടമ പറഞ്ഞു. ഒരു റൂമിലാണ് വലിയ അഗ്നിബാധ ഉണ്ടായത്. പ്രധാന രേഖകൾ ഉൾപ്പെടെ മുറിയിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം കത്തിനശിച്ചു.
മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.