23 മെയ് 2024
തെക്കേപ്പാടത്ത് മണ്ണിടിച്ചിൽ. പെരുമണ്ണ തെക്കേ പാടം കവിണൂർ നൂറുദ്ദീൻ്റെ വീടിനു സമീപത്തെ ഉയരമുള്ള പറമ്പിൻ്റെ അരിക് ഭാഗമാണ് ഇടിഞ്ഞ് വീണത്. രാവിലെയാണ് അപകടം ഉണ്ടായത്. മണ്ണിനൊപ്പം വീണ വലിയ പാറക്കല്ലുകളിൽ ഒന്ന് വീടിൻ്റെ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്. അപകട സമയത്ത് ആ ഭാഗത്ത് ആരും ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
ഏതാണ്ട് 15 അടിയോളം ഉയരമുള്ള പറമ്പാണ് സമീപത്തുള്ളത്.മഴ തുടരുന്ന സാഹചര്യത്തിൽ ശേഷിക്കുന്ന ഭാഗവും നിലംപതിക്കുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ.
തകർന്നു വീണ കല്ലും മണ്ണും നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.