പന്തീരാങ്കാവ്
27 മെയ് 2024
ഡ്രെയിനേജിൽ വീണ താക്കോൽ വീണ്ടെടുക്കാൻ അഗ്നിരക്ഷാസേനയെത്തി.
മാത്തറ സ്വദേശി ഷെബിൻ റഹ്മാൻ്റെ ബൈക്കിൻ്റെ താക്കോൽ പന്തീരാങ്കാവ് ജംഗ്ഷനിലെ ഡ്രെയിനേജിനുള്ളിലേക്ക് വീണതോടെയാണ് ഫെയർ ഫോഴ്‌സ് സഹായത്തിനെത്തിയത്.
കോൺക്രീറ്റ് സ്ലാബിട്ട ഡ്രെയിനേജിൻ്റെ മഴവെള്ളം താഴെക്ക് ഒഴുകുന്ന പൈപ്പിനുള്ളിലേക്കാണ് താക്കോൽ വീണത്.
തുറന്ന ഭാഗത്ത് നിന്ന് ഏഴ് മീറ്ററോളം ഉള്ളിലേക്കായതിനാൽ സ്ലാബിനടിയിലേക്ക് പോയാൽ ശ്വാസതടസ്സമുണ്ടാവുമെന്ന് ഭയന്നാണ് ഷെബിൻ മീഞ്ചന്ത അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചത്. ഫയർഫോഴ് സംഘം സ്ഥലത്തെത്തി സേനാംഗമായ മനു പ്രസാദ് ആണ് സ്ലാബിനടിയിലേക്ക് നൂഴ്ന്ന് പോയി താക്കോൽ പുറത്തെടുത്തത്.
അതേ സമയം ഈ ആവശ്യത്തിന് സേനയെ വിളിച്ചതിൽ സ്ഥലത്ത് തടിച്ചുകൂടിയവരിൽ ചിലർ രോഷാകുലരായി.